SPiCE most viewed videos in indulekha
 

Tribute to Ayyappa Paniker

Tribute to Dr K Ayyappa Paniker
നമ്മളൊന്നിച്ചുദിസ്തമിക്കുമീ
മന്നിടത്തിന്നനിശ്ചിതവീഥിയില്‍
അല്പനാളുകള്‍ ജീവിയ്ക്കിലു, മൊരേ
തല്പമല്ലീ കുടീരകൂടാരങ്ങള്‍?
ഇത്ര നാള്‍ നാമിണങ്ങി പരസ്പര-
മത്ര മാത്രം പ്രപഞ്ചം മധുരിതം.
അത്ര മാത്രമേ നമ്മുടെ ജീവനു-
മര്‍ഥമുള്ളെന്‍ പ്രിയങ്കര താരമേ!
(‘കുരുക്ഷേത്ര’ത്തില്‍ നിന്ന്‌)
മലയാളത്തിലെ ആധുനിക കവിതയുടെ പ്രധാന പ്രയോക്താക്കളില്‍ ഒരാളായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കര്‍; അതിന്റെ മുഖ്യ വക്താവും പലപ്പോഴും അദ്ദേഹം തന്നെയായിരുന്നു. ആധുനികകവിതയ്ക്കൊപ്പം അയ്യപ്പപ്പണിക്കര്‍ നടന്നതുപോലെ അദ്ദേഹത്തിനൊപ്പം കവിതയും നടന്നു. ഒ. കെ. ജോണി നിരീക്ഷിച്ചതുപോലെ, ‘കാല്‍പനികനും കോമാളിയും വിവേകിയും കലാപകാരിയും ദു:ഖിയും വൈരാഗിയുമെല്ലാം ഒരാളാവുന്നതിന്റെ വൈചിത്ര്യമാണ്‌, സമഗ്രതയാണ്‌ ’ അയ്യപ്പപ്പണിക്കരുടെ കവിതകള്‍ പ്രകടിപ്പിച്ചത്‌. കുരുക്ഷേത്രമെഴുതിയ വിരലുകള്‍ തന്നെയാണ് കള്ളനും കുടുംബപുരാണവും എഴുതിയതെന്നോര്‍ക്കണം.

ആ വിരലുകളെ ഞങ്ങള്‍ നന്ദിയോടെയും ദു:ഖത്തോടെയും സ്മരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.
-ഇന്ദുലേഖ പ്രവര്‍ത്തകര്‍

രണ്ട് ഇംഗ്ലീഷ്‌ കവിതകള്‍
1. The vision of the seasons
The winter is humming something:
Is it for nothing?
Does she say that spring will never
Come again?
Do the summer hills put on a bark
With withered grass?
Do they dream that when the rains come,
They bring sheer joy?
Is the autumn or the glow of transition:
A memory slip?
Will everything at the end turn into
The corpse of a late winter?

2. The Elections
White on black is dirt
The whitewash leaves a patch
Washing linen is nuisance
Don't be upset, O leader!

Is there gold in the hiding place
Is there a place for playing kids
Do you remember waiting for
The autumnal moon and sandal paste

Is it trout that's caught in the net
Is it salmon outside the net
Don't you need anything in hand
To wager when you cast the net

It is election time, election time
O come, do come, dear voters
The power that once upon a time
You appropriated among yourselves
We want you to transfer to us
So we ask for your votes

RELATED PAGES
1. Pakalukal Rathrikal
2. Dr K Ayyappa Paniker
3. Viswasahityangalilude

0 Comments:

Post a Comment

Anonymous comments are not accepted at interface. Please sign in with your Google Account or any OpenID .
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger