SPiCE most viewed videos in indulekha
 

Tribute to Sreevidya

Tribute to Sreevidya. Balachandran Chullikkad, Kamal Hasan, Sathyan Anthikkad  and Balachandra Menon pay homage
ശാപം മൂലം ഭൂമിയില്‍ വന്നൂ
ദേവസദസ്സിലെ നര്‍ത്തകിയാം നീ.
കാലത്തിന്റെ മഹാക്ഷേത്രത്തെ-
യുണര്‍ത്തീ നിന്റെ ചിലമ്പൊലി, മാനസ
താരകലക്ഷം ദീപാവലിയൊടു-
മാരാധിച്ച ചലച്ചിത്രേശ്വരി
നീള്‍മിഴി കൊണ്ടു പൊലിച്ചൂ വര്‍ഷ
വസന്ത ശരത്തുകള്‍, മുദ്ര പിടിക്കും
വിരലുകള്‍ കൊണ്ടു രചിച്ചൂ നാകം
നരകവുമങ്ങനെയീരേഴുലകും!
- ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഒരു സഹപ്രവര്‍ത്തകയെ മാത്രമല്ല, ഏറെയടുപ്പമുള്ള ഒരു സുഹൃത്തിനെയാണ് എനിക്കു നഷ്ടമായത്. ശ്രീവിദ്യയെപ്പറ്റി ഓര്‍ക്കുമ്പോള്‍ കവി കണ്ണദാസന്റെ വരികള്‍ ഓര്‍മ വരുന്നു: ‘പൊണ്ണുക്ക് തങ്കമനസ്, അവ കണ്ണുക്കു നൂറു വയസ്.’
ശ്രീവിദ്യയുടെ അഭിനയമികവിനെ അടുത്തു നിന്ന് കണ്ടറിയാനും സുഹൃത്തെന്ന നിലയില്‍ അടുത്തറിയാനും അവസരം നല്‍കിയ ശക്തികള്‍ക്ക് ഞാന്‍ നന്ദി പറയുന്നു.
- കമലഹാസന്‍

ഒരു കടം ബാക്കി വച്ചാണ് ശ്രീവിദ്യ പോയത്. ഞാന്‍ സംവിധാനം ചെയ്ത സിനിമകളിലൊന്നിലും ശ്രീവിദ്യയെ അഭിനയിപ്പിക്കാന്‍ കഴിയാത്തത് എന്റെ നഷ്ടമാണ്. സത്യന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തത് സിനിമാഭിനയത്തില്‍ സാധിക്കാതെ പോയ മോഹമാണെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ ശ്രീവിദ്യ പറഞ്ഞിരുന്നു. അഭിമുഖം കണ്ട ശേഷം, ശ്രീവിദ്യാമ്മയെ വിളിച്ച് സങ്കടം തീര്‍ക്കുമെന്ന് പറഞ്ഞു. ‘സത്യന്‍ വിഷമിക്കേണ്ട, മനസില്‍ തോന്നിയത് പറഞ്ഞുവെന്നേയുള്ളു.’ ശ്രീവിദ്യാമ്മ മറുപടി പറഞ്ഞു. സിനിമയെ ജീവിതമാര്‍ഗമെന്നതിലുപരി ഗൌരവമായി കണ്ട നടിമാരില്‍ ഏണ്ണപ്പെട്ട ഒരാളായിരുന്നുശ്രീവിദ്യ.
- സത്യന്‍ അന്തിക്കാട്

ദേവിയുടെ സാന്നിധ്യമുള്ള ഒരു സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചാല്‍ ആരുടെയും മനസിലേക്ക് ആദ്യം വരുന്നത് ശ്രീവിദ്യയുടെ മുഖമാണ്. ദേവിയുടെ സാന്നിധ്യമുള്ള മറ്റൊരു മുഖം മലയാളത്തിലില്ല.
- ബാലചന്ദ്രമേനോന്‍
chithrabhumi film magazine dated 2006 october 29. tribute to sreevidya
ശ്രീവിദ്യ പറഞ്ഞത്.....
അതിനെ (കമലഹാസനുമായുള്ള ബന്ധം) വിശകലനം ചെയ്യാനോ കാരണങ്ങള്‍ തേടാനോ എനിക്കു ഇന്ന് താല്പര്യമില്ല. ഇതേക്കുറിച്ച് ഞാന്‍ പറയുന്നത് കമലഹാസനും ഇഷ്ടമല്ല. ഏതായാലും ഒരു കാര്യം ഞാന്‍ പറയാം: ഞാനല്ല ആ ബന്ധം വേണ്ടെന്നു വച്ചത്, അദ്ദേഹം തന്നെയാണ്. മുമ്പുണ്ടായിരുന്ന ഒരു ബന്ധം ഇപ്പോഴില്ലെന്ന് അദ്ദേഹം എനിക്ക് ഉറപ്പു നല്‍കിയിരുന്നു. പക്ഷേ, അതു കള്ളമായിരുന്നെന്ന് പിന്നീട് മനസ്സിലായി. ഒരു ദിവസം, എന്നെ വിവാഹം ചെയ്യാന്‍ താല്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്രയേ ഞാന്‍ പറയുന്നുള്ളു.

എന്റെ ജീവിതത്തില്‍ എനിക്കു ‘ഷോക്കുകള്‍’ തന്നത് മുഴുവന്‍ സ്ത്രീകളായിരുന്നു; എന്റെ അമ്മ ഉള്‍പ്പടെയുള്ള സ്ത്രീകള്‍. അതുകൊണ്ടു തന്നെ സ്ത്രീകളില്‍ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു.

ചീത്തയാകുന്നവര്‍ എവിടെയായാലും ചീത്തയാകും. അല്ലാത്തവര്‍ ഏതു പരിതസ്ഥിതിയും അതിജീവിക്കും. പിന്നെ, സിനിമാരംഗത്താകുമ്പോള്‍ ഉതിപ്പെരുപ്പിച്ച കഥകളിലൂടെ അതിനു കുറേ പ്രചാരം ഉണ്ടാകുമന്നത് ശരിയാണ്.

എന്റെ ശാപത്തെ ഞാന്‍ അതിജീവിക്കുന്നു. ജീവിതത്തില്‍ ഒന്നും കൂടുതല്‍ പ്രതീക്ഷിക്കരുത്. അത്രയ്ക്ക് സിം‌പിളാണ് ജീവിതം; അത്രയ്ക്കു കര്‍ക്കശവും.

RELATED PAGES
» Sreevidya Collection
» Beyond The Screen

10 Comments:

Anonymous Anonymous said...

yes Vanaja u r right. Sreevidya, Vani ganapathi, Sarika,etc.Who else is there god knows. Hope so it will end with gautami.

1:22 AM  
Anonymous Anonymous said...

Sreevidya kshamicha pole Daivam kshamikkilla.. TB pidichu kurachu chakum Dushtannn....Kamalahasan Dushtan aanu.. vanja shari... Maniuvum shari.....

Bindya Kalpakavadi

3:13 AM  
Anonymous Anonymous said...

Sreevidyede life poyathinu aarem kuttam paranjittu enda.. ellam yogamanu.. she was not lucky... kudumbam.. athinu kamalne parayathirikku....
Kamal Fan
Malavika

2:33 AM  
Anonymous Anonymous said...

If is not fair to blame Kamal Haasan on this matter. Vanaja, if you want to shoot Kamal, shoot Vani, Sarika and Gautami also....I fully agree with Malavika

12:48 AM  
Anonymous Anonymous said...

Vanaja u're right........
Koshi Abraham

3:08 AM  
Anonymous Anonymous said...

I too agree u Vanaja and Koshi Sir..
Manmadan
Bahrain

2:00 AM  
Anonymous Anonymous said...

i read the comments.. my point how you can blame kamal only.. the ladies has also equal responsibility in those affairs.. yes, for srividya, i agree.. but after that all knows about kamal that he is such a man and he had / having affairs with so many ladies.. still, these women are behind him... let them think...they are expecting something from him which others can't give / offer.

7:42 AM  
Anonymous Anonymous said...

Rohit's comment is very meaningful.. Sarika and Gauthami very well u.stnd his nature.. Now i hear that Gauthami has got cancer.. so at any time we can hear another divorce story.. and another lady may be in queue. and she can fill the post very easily.. without much struggle.. This man Kamalhassan shud change his name to Kamadevan.. tht much vulgar character he is(actually Kamadevan was decent..Just used that name..thats all)..
So all opinions have some pluses and minuses..thatz my overall opinion..

Jayaprakash Mannadiar
Paramekkavu
Thrissur

5:51 AM  
Anonymous Anonymous said...

no use n blaming kamal .women should be more wise n choosing men people hve different natures nobody s perfect also most womens r fool dnt belive any men .learn to live independtly razeena

1:35 PM  
Blogger Jay said...

Agreed Kamalahassan is a womanizer. I however disagree to squarely blame him alone. You need both hands to clap. I would exclude Vani as she was legally wedded to him and might not have known his "amorous" nature towards women. Did Sarika, ...(complete list unknown!) Gautami use their brains when choosing to play along? They decided to compromise character for looks and money, and lo they're where they shouldn't be today. Women should be careful in choosing people and should go beyond looks or wealth.

2:59 AM  

Post a Comment

Anonymous comments are not accepted at interface. Please sign in with your Google Account or any OpenID .
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger