Homage to C V Sreeraman
കടന്നുപോയ കഥാകൃത്ത് സി വി ശ്രീരാമനെ, മലയാളത്തിലെ പുതിയ എഴുത്തുകാരുടെ പ്രതിനിധിയായ ഇ. സന്തോഷ് കുമാര്‍ അനുസ്മരിക്കുന്നു.
യാത്രകള്‍
ഒരു എഴുത്തുകാരന്‍ നമ്മെ വിട്ടു പോകുമ്പോള്‍, അന്നു രാത്രി അദ്ദേഹത്തിന്റെ ഒരു രചനയെങ്കിലും വീണ്ടും വായിക്കുക ഞാന്‍ ഇപ്പോള്‍ ശീലമാക്കിയിരിക്കുകയാണ്. അതു മാത്രമാണ് അപ്പോള്‍ അദ്ദേഹത്തോടു കാണിക്കാവുന്ന ആദരവും എന്നു തോന്നുന്നു.
എന്തുകൊണ്ടോ, ഇന്നലെ, സി വി ശ്രീരാമന്‍ മരിച്ചുപോയി എന്നറിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഒരു കഥ വായിക്കാന്‍ ശ്രമിച്ചില്ല. പകരം, ഒരു കഥയേക്കുറിച്ച് ഓര്‍ത്തുകൊണ്ടിരുന്നു. പുറം കാഴ്‌ചകള്‍ എന്നാണ് ആ കഥയുടെ പേര്. ഞങ്ങള്‍ക്ക് അതു ഡിഗ്രി ക്ലാസുകളില്‍ പഠിക്കാനുമുണ്ടായിരുന്നു. ഒരു ബസുയാത്രയില്‍ കണ്ടുമുട്ടുന്ന, വളരെ സ്വാര്‍ഥന്‍ എന്നോ മുരടന്‍ എന്നോ ഒക്കെ തോന്നിക്കുന്ന ഒരു മനുഷ്യനാണ് ഈ കഥയിലുള്ളത്. ദു:ഖകരമായ അവസാനമുള്ള വല്ലാത്തൊരു കഥയാണത്. പുറംകാഴ്‌ചകള്‍ക്കപ്പുറം മനുഷ്യജീവിതത്തിന്റെ നിസ്സഹായതയും നിരാലംബതയും ദ്യോതിപ്പിക്കുന്ന സമര്‍ഥമായ ആഖ്യാനം. അക്കാലത്തു തന്നെയാണ് ശ്രീരാമന്റെ ചില കഥകളെ ആസ്പദമാക്കി എടുത്ത വ്യത്യസ്തമായ ചില സിനിമകളും കണ്ടത്. ചിദംബരം, വാസ്തുഹാര, പൊന്തന്‍മാട, പുരുഷാര്‍ഥം എന്നിങ്ങനെ. അതില്‍ത്തന്നെ, പുരുഷാര്‍ഥം വല്ലാതെ ഉള്ളുലയ്ക്കുന്ന ചിത്രമായിരുന്നു.
ശ്രീരാമന്റെ കഥകള്‍ വായിക്കുമ്പോള്‍ അദ്ഭുതം തോന്നുന്ന ഒരു കാര്യം, മികച്ച കഥകളിലെങ്കിലും, അദ്ദേഹം സൂക്ഷിക്കുന്ന അടക്കമാണ്. ഒരു മുഴുനീള രാഷ്ട്രീയക്കാരനായിരുന്നിട്ടും ജിവിതത്തിന്റെ ആത്യന്തികമായ ചില പ്രശ്നങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. ആത്മീയതയുടെയോ മറ്റോ ചില സംഘര്‍ഷങ്ങള്‍ ആ രചനകളില്‍ ഇടയ്ക്കിടെ തെളിഞ്ഞു വരുന്നുണ്ട്; സൂനിമ പോലുള്ള കഥകള്‍ ഓര്‍മിക്കുക. ഒരു ഇടതുപക്ഷ എഴുത്തുകാരന്‍ എന്ന നിലയിലല്ല, എഴുത്തിലെങ്കിലും ശ്രീരാമന്റെ സ്ഥാനം. ആന്‍ഡമാനിലുള്ള പ്രവാസവും, വിദേശസാഹിത്യത്തിലെ മികച്ച രചനകളുമായുള്ള ബന്ധവും ഒരു വെറും ‘പുരോഗമന സാഹിത്യകാരന്‍’ ആയിത്തീരുന്നതിലുള്ള ദുരന്തത്തില്‍ നിന്ന് അദ്ദേഹത്തെ രക്ഷിച്ചിട്ടുണ്ടാവണം.
വലിയൊരു പരിചയം അദ്ദേഹവുമായിട്ടുണ്ടായിരുന്നില്ല. പലപ്പോഴും അദ്ദേഹത്തെ പരിചയപ്പെട്ടിട്ടുണ്ട്. ഓരോ തവണയും അദ്ദേഹം പേര്‍ ചോദിക്കും, വായിച്ചിട്ടുള്ള എന്റെ ഒരേ ഒരു കഥയേക്കുറിച്ച് കുറച്ചു നേരം സംസാരിക്കും. ഇതിങ്ങനെ പലപ്പോഴും ആവര്‍ത്തിക്കുന്നതില്‍ എനിക്കൊരിക്കലും വിഷമം തോന്നിയിട്ടില്ല. കാണുമ്പോഴൊക്കെ, വല്ലാത്ത അസ്വസ്ഥതകളുള്ള ഒരു മനുഷ്യനായിട്ടാണ് അദ്ദേഹം എനിക്കനുഭവപ്പെട്ടിട്ടുള്ളത്. ശ്രീരാമന്‍ പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ടോ? അദ്ദേഹത്തോടൊപ്പം ചില വേദികളിലിരിക്കാന്‍ എനിക്കു സാധിച്ചിട്ടുണ്ട്. ആ പ്രസംഗത്തിലെ മിക്കവാറും കാര്യങ്ങളും പലര്‍ക്കും മനസ്സിലാവാറില്ല. അദ്ദേഹം ഇടയ്ക്കിടെ സ്വയം ചിരിക്കുകയും, പ്രഭാഷണം തുടര്‍ന്നുകൊണ്ടു പോവുകയും ചെയ്യുന്നതു കാണാമായിരുന്നു. സദസ്സിനെ കൂട്ടാതെയുള്ള ഒരു യാത്രയായിരുന്നു അത്. ഉള്ളിലുള്ള ഏതോ ഒരു വ്യക്തിയോടു സംവദിച്ചുകൊണ്ട്, കലഹിച്ചുകൊണ്ട്, സ്വയം വേദനിച്ചുകൊണ്ടും ആ യാത്ര തുടരുന്നു. എല്ലാ നല്ല എഴുത്തുകാര്‍ക്കും വിധിച്ചിട്ടുള്ളതായിരുന്നു ഏകാന്തമായ സഞ്ചാരങ്ങള്‍.
ഇന്നിപ്പോള്‍ അതു കൂടുതല്‍ യാഥാര്‍ഥ്യമായിരിക്കുന്നു. ഒരാള്‍ ഏകനായി നടത്തുന്ന, മടക്കമില്ലാത്ത ആ സഞ്ചാരത്തെ നമ്മള്‍ മരണം എന്നു വിളിക്കുന്നു എന്നേയുള്ളു.
Photo Courtesy: Mathrubhumi
RELATED PAGES
» C V Sreeraman
» E Santhosh Kumar

4 Comments:
kathhayute achan, muthachan, appooppan, kalabhairavan, kaalan (!!) ennokke swayam paranju natakkunnavarekkal ethrayo nalla kathhakal ezhuthiya ezhuthukarananu c v sreeraman. ennittum nammal addehathe venda vidham bahumanich, snehicho? illa! aa kuttabodham kondu oru thulli kannuneer! c v sreeramanu aadarnjalikal
ഒരു എഴുത്തുകാരന്‍ നമ്മെ വിട്ടു പോകുമ്പോള്‍, അന്നു രാത്രി അദ്ദേഹത്തിന്റെ ഒരു രചനയെങ്കിലും വായിക്കുക ഞാന്‍ ഇപ്പോള്‍ ശീലമാക്കിയിരിക്കുകയാണ്. അതു മാത്രമാണ് അപ്പോള്‍ അദ്ദേഹത്തോടു കാണിക്കാവുന്ന ആദരവും എന്നു തോന്നുന്നു.
ഇത് ഒരു നല്ല ഏര്‍പ്പാടാണല്ലോ...കൊള്ളാം.
താങ്കള്‍ പറഞ്ഞു
"ഒരു മുഴുനീള രാഷ്ട്രീയക്കാരനായിരുന്നിട്ടും ജിവിതത്തിന്റെ ആത്യന്തികമായ ചില പ്രശ്നങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു."
രാഷ്ട്രീയക്കാരനും മനുഷ്യന്‍ തന്നെയാണ്. അവനും ജീവിതമുണ്ട്. ആത്യന്തികമായ പ്രശ്നങ്ങള്‍ എന്നുദ്ദേശിച്ചത് എന്താണെന്നു മനസ്സിലായില്ല. രാഷ്ട്രീയക്കാരനായിപ്പോയതുകൊണ്ട് പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ എന്തു ബുദ്ധിമുട്ട് എന്നും മനസ്സിലായില്ല. രാഷ്ട്രീയബോധമുള്ള ഒരാള്‍ക്ക് രാഷ്ട്രീയവും ജീവിതവും വേറെ വേറെ അല്ല. അതുകൊണ്ടു തന്നെ അവര്‍ ജീവിതത്തില്‍ നിന്നും അന്യരുമല്ല. അല്പം പോലും രാഷ്ടീയബോധം ഇല്ലാത്ത എഴുത്തുകാരെയാണ് സൂക്ഷിക്കേണ്ടത് എന്നു തോന്നുന്നു.
qw_er_ty
മൂര്‍ത്തിസാര്‍ ഈ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത്!! രാഷ്‌ട്രീയക്കാരനായതു കൊണ്ട് പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല; പക്ഷേ, അങ്ങനെ മനുഷ്യരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന എത്ര രാഷ്‌ട്രീയക്കാരെ മൂര്‍ത്തി കണ്ടിട്ടുണ്ട്? ഒരു കാര്യം കൂടി: രാഷ്‌ട്രീയബോധം വേറെ, മുഴുസമയ രാഷ്‌ട്രീയം വേറെ. രണ്ടും രണ്ടാണ്; കുറഞ്ഞ പക്ഷം നമ്മുടെ രാജ്യത്തെങ്കിലും.
സന്തോഷ് കുമാര്‍ ഉദ്ദേശിച്ചത് ഇതിക്കെയാണോ എന്നറിയില്ല. എങ്കിലും മൂര്‍ത്തിയുടെ ആ ആവേശം കണ്ടപ്പോള്‍ പറഞ്ഞുപോയതാണ്.
രാഷ്‌ട്രീയത്തെക്കുറിച്ച് ശ്രീ മൂര്‍ത്തി പറഞ്ഞതും ഞാന്‍ ഉന്നയിച്ചതുമായ ആശയങ്ങളില്‍ വ്യത്യാസമുണ്ട്. രണ്ടോ മൂന്നോ ‘സോദ്ദേശ’രചനകള്‍ ഓര്‍ത്താല്‍ അതു മനസ്സിലാക്കാവുന്നതേയുള്ളു.
Post a Comment
Anonymous comments are not accepted at interface. Please sign in with your Google Account or any OpenID .
- team indulekha
>> CHANNEL HOME >> INDULEKHA HOME