Welcome to Sujith's വരയും ചിരിയും

കേരള കൌമുദി തിരുവനന്തപുരം യൂണിറ്റിന്റെയും ഇന്ദുലേഖ ഡോട് കോമിന്റെയും സംയുക്താഭിമുഖ്യത്തില്‍ മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. കേരള കൌമുദി സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ശ്രീ ടി കെ സുജിത്തിന്റെ ആറു വര്‍ഷത്തെ കാര്‍ട്ടൂണുകളില്‍ നിന്നു തിരഞ്ഞെടുത്തവയാണ് ഒരേ സമയം വി ജെ ടി ഹാളിലും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ഇന്ദുലേഖ ഡോട് കോമിലും പ്രദര്‍ശിപ്പിക്കുന്നത്.
ജനുവരി 22 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വി ജെ ടി ഹാളില്‍ മുന്‍ മുഖ്യമന്ത്രി ശ്രീ കെ കരുണാകരന്‍ കാര്‍ട്ടൂണ്‍ വരച്ച് പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്യും. സാംസ്കാരികവകുപ്പു മന്ത്രി ശ്രീ എം എ ബേബി അധ്യക്ഷനായിരിക്കും. രാവിലെ 11 മുതല്‍ രാത്രി 8 വരെയായിരിക്കും വി ജെ ടി ഹാളിലെ പ്രദര്‍ശനം. ഉദ്ഘാടനച്ചടങ്ങിലേക്കും പ്രദര്‍ശനത്തിലേക്കും താങ്കളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.
സ്നേഹാദരങ്ങളോടെ
ദീപു രവി
മാനേജിങ് എഡിറ്റര്‍, കേരള കൌമുദി
സ്വപ്‌ന ടോം മങ്ങാട്ട്
എഡിറ്റര്‍, ഇന്ദുലേഖ ഡോട് കോം

» CLICK HERE to visit the show: വരയും ചിരിയും
കാര്യപരിപാടി
2008 ജനുവരി 22, ചൊവ്വാഴ്ച രാവിലെ 11 മണി
പ്രാര്ഥനസ്വാഗതം: ശ്രീ ബി സി ജോജോ (എക്സിക്യൂട്ടീവ് എഡിറ്റര്‍, കേരള കൌമുദി)
അധ്യക്ഷന്‍: ശ്രീ എം എ ബേബി (സാംസ്കാരിക വകുപ്പ് മന്ത്രി)
ഉദ്ഘാടനം: ശ്രീ കെ കരുണാകരന്‍ (മുന്‍ മുഖ്യമന്ത്രി)
പ്രദര്‍ശനത്തെക്കുറിച്ച്:
ശ്രീ പി പി ജയിംസ് (യൂണിറ്റ് ചീഫ്, കേരള കൌമുദി, തിരുവനന്തപുരം.)
ശ്രീമതി സ്വപ്‌ന ടോം മങ്ങാട്ട് (എഡിറ്റര്‍, ഇന്ദുലേഖ ഡോട് കോം)
കൃതജ്ഞത: ശ്രീ ടി കെ സുജിത്

കാര്‍ട്ടൂണിസ്റ്റ്, കേരള കൌമുദി
2001 മേയ് 14 മുതല്‍ കേരള കൌമുദിയുടെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിക്കുന്ന ടി കെ സുജിത്ത് തൃശൂര്‍ സ്വദേശിയാണ്. 1977-ല്‍ തൃശൂര്‍ തിരുമിറ്റക്കോട് ടി ആര്‍ കുമാരന്റെയും പി ആര്‍ തങ്കമണിയുടെയും മകനായി ജനിച്ച സുജിത് കാലിക്കറ്റ് സര്‍വകലാശാലാ ഡി സോണ്‍ ഇന്റര്‍ സോണ്‍ കലോത്സവങ്ങളിലൂടെയാണ് കാര്‍ട്ടൂണ്‍ രംഗത്ത് തുടക്കമിട്ടത്. സംസ്ഥാന മാധ്യമ അവാര്‍ഡ്, പാമ്പന്‍ മാധവന്‍ അവാര്‍ഡ്, തിരുവനന്തപുരം പ്രസ് ക്ലബ് അവാര്‍ഡ് തുടങ്ങി കാര്‍ട്ടൂണിനുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ: അഡ്വ. എം നമിത, മകന്‍: അമല്‍
സുജിത്തിന്റെ ആദ്യ കാര്‍ട്ടൂണ്‍ പ്രദര്‍ശനമാണ് ഇപ്പോള്‍ ‘ഇന്ദുലേഖ’യില്‍ നടക്കുന്നത്. അതു മലയാളത്തിലെ തന്നെ ആദ്യത്തെ ഇന്ററാക്റ്റീവ് ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനമാവുകയും ചെയ്തു!!
സുജിത്തിന്റെ കാര്‍ട്ടൂണ്‍ ബ്ലോഗ്: വര@തല = തലവര
AWARDS & HONOURS
1997,1998,1999, 2000 » First Prize for cartoon at Calicut University D-zone and inter zone art festivals
1999 » First Prize in state level cartoon competiton by Malayala Manorama Campus Line
2000 » Calicut University 'Chithra Pratibha'
2003 » KUWJ Cartoon Award
2004 » Pambam Madhavan Award, Kannur Press Club
2005 » Kerala State Government Media Award for the best cartoonist
2006 » Cartoonist Of The Year, Trivandrum Press Club
2007 » Special Mention at UMO International Cartoon Competition
2007 » Hounarable Mention from Kerala Lalithakala Academy
2007 » Kerala State Media Award
RELATED PAGES
» In Conversation: T K Sujith
» Visit Sujith's Blog വര@തല = തലവര

>> CHANNEL HOME >> INDULEKHA HOME